ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം, പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ പ്രവർത്തകർ

ശംഖുമുഖത്ത് ഡിജെ പാർട്ടിക്കിടെ സംഘർഷം. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് പൊലീസ് ലാത്തിചാർജ് നടത്തി. 12 മണിക്കും പാർട്ടി നിർത്താത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സ്‌റ്റേഷൻറെ മുന്നിലും സംഘർഷമുണ്ടായി. ലാത്തിചാർജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പിന്നാലെ ഇന്ന് എസ്എഫ്ഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തകർ വോളണ്ടിയർമാരായിരുന്നുവെന്നും പൊലീസ് പ്രകോപനം ഇല്ലാതെ ആക്രമിച്ചുവെന്നുമാണ് എസ്എഫ്ഐയുടെ വാദം. ആരും മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതായും പ്രവർത്തകർ പറയുന്നു.




