ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം… പൊലീസിന് പരിക്ക്…
ഇരവിമംഗലം ഷഷ്ഠിക്കിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം. മൂന്ന് പോലീസുകാർക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റിനും പരിക്കേറ്റു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ കസ്റ്റഡിയിൽ എടുത്തതാണ് തർക്കത്തിന് കാരണം. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. തൃശ്ശൂർ ഇരവിമംഗലത്ത് ഷഷ്ടിയ്ക്കിടെ കാവടി കയറുന്നതുമായി ബന്ധപ്പെട്ട് പോലീസ് ആണ് നാട്ടുകാരെ നിയന്ത്രിക്കാൻ ശ്രമിച്ചത്. ഇതിനിടെ തർക്കം ഉണ്ടാവുകയും നാട്ടുകാരെ പോലീസ് മർദ്ദിക്കുകയും ആയിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.