സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനി PRO യും വിജിലൻസ് സിഐയും തമ്മിൽ കയ്യാങ്കളി.. പിന്നാലെ…
തിരുവനന്തപുരം കഴക്കൂട്ടത്ത് സിറ്റി ഗ്യാസ് ഇൻസ്റ്റലേഷൻ കമ്പനിയുടെ പബ്ലിക് റിലേഷൻസ് ഓഫീസറെ വിജിലൻസ് CI മർദ്ദിച്ചതായി പരാതി. പൈപ്പിടൽ ജോലികൾ നടക്കുന്ന കഴക്കൂട്ടം സെന്റ് ആന്റണീസ് സ്കൂൾ റോഡിൽ ഗതാഗതം തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.സിറ്റി ഗ്യാസ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന അതിഥി സോളാർ കമ്പനിയുടെ പി ആർ ഒ ആയ എസ് വിനോദ് കുമാറാണ് പരാതി നൽകിയത്. അവസാന വട്ട ജോലികൾക്കായി ഗതാഗതം നിരോധിച്ചിരുന്നു.
ഈ സമയം റോഡിൽ കാറിലെത്തിയ വിജിലൻസ് സി ഐയായ അനൂപ് ചന്ദ്രൻ റോഡ് അടച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിനോദിനോട് ചോദിക്കുകയും സംസാരം തുടർന്ന് കൈയ്യാങ്കളിയിലേയ്ക്ക് മാറുകയുമായിരുന്നു. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റ വിനോദ് കുമാർ സ്ഥലത്തു തന്നെ കുഴഞ്ഞുവീണു. ജാതീയമായി അധിക്ഷേപിച്ചതായി സിഐയും പരാതി നൽകിയിട്ടുണ്ട്. വിനോദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.