രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം.. പ്രതിപക്ഷ നേതാവിൻ്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി എസ്എഫ്ഐ…
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കാന്റോൺമെന്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്കെത്തിയത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വീടിന് മുന്നിൽ പോസ്റ്റർ ഒട്ടിക്കാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്. ഇതോടെ കൂടുതൽ പ്രവർത്തകർ സ്ഥലത്തേക്ക് എത്തി. നിലവിൽ കൂടുതൽ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ സംഘടിച്ചിരിക്കുകയാണ്. വീടിന് മുന്നിൽ ഫ്ലക്സുമായി പ്രതിഷേധം നടന്നുവരികയാണ്.
അതേസമയം, ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല.