കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലയിൽ കുത്തിപ്പരിക്കേൽപ്പിച്ച് സെക്രട്ടറി

കോഴിക്കോട് പുതുപ്പാടിയിൽ പരസ്പരം ഏറ്റുമുട്ടി യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ. വൈസ് പ്രസിഡന്റിന്റെ തലയിൽ കുത്തിപ്പരിക്കേൽപ്പിച്ച് സെക്രട്ടറി. മൈലള്ളാംപായിലിൽ വെച്ചാണ് സംഭവം. മണ്ഡലം വൈസ് പ്രസിഡന്റ് ജിൻസ്.കെ ജാൻസിനാണ് സെക്രട്ടറി പ്രിൻസി​ന്റെ കുത്തേറ്റത്.

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി പ്രിൻസാണ് കല്ലുകൊണ്ട് തന്നെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് ജിൻസ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദീപു, ഭാരവാഹി എൽബിൻ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്നും ജിൻസ് പറഞ്ഞു.

പ്രിൻസിന്റെ വീടിന് സമീപത്തുള്ള റോഡിൽ വെച്ചാണ് സംഘർഷം. പരിക്കേറ്റ ജിൻസിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘടനാ പ്രശ്‌നങ്ങൾ കാരണമാണ് അക്രമമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിൻസ് പൊലീസിൽ പരാതി നൽകി.

Related Articles

Back to top button