അനാവൂരിൽ സിവിൽ പോലീസ് ഓഫീസർ തൂങ്ങി മരിച്ച നിലയിൽ…മരണകാരണം…
വെള്ളറട : ആനാവൂരിൽ സിവിൽ പോലീസ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. ആനാവൂർ വെളളറ വീട്ടിൽ ശ്രീകുമാർ (54) ആണ് മരിച്ചത്. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു. അവിടെ നിന്നും വെള്ളറട സ്റ്റേഷനിൽ താത്കാലിക മായും ജോലി ചെയ്തിരു ന്നു. കുറച്ച് കാലമായി ശ്രീകുമാർ ഡ്യൂട്ടിയ്ക്ക് എത്താറില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.ഭാര്യ തിരുവനന്തപുരം മെഡി.കോളേജ് ജീവനക്കാരിയായ സിന്ധു .മക്കൾ – നിർമ്മൽ, വർഷ.എന്നാൽ ജോലിസ്ഥലത്തെ അമിത മാനസിക സമ്മർദ്ദം മൂലമാണ് ശ്രീകുമാർ ഡ്യൂട്ടിയ്ക്കെത്താതായതും തുടർന്ന ആത്മഹത്യ ചെയ്തതുമെന്ന് ബന്ധുക്കൾ പറയുന്നു.




