സിമന്റ് കട്ട ഇറക്കുന്നത് സിഐടിയു കാർ തടഞ്ഞു..ഒടുവിൽ ദമ്പതികൾ…
തൃശ്ശൂർ പല്ലിശ്ശേരിയിൽ അതിഥി തൊഴിലാളികൾ സിമന്റ് കട്ട ഇറക്കുന്നത് സിഐടിയു കാർ തടഞ്ഞു. പല്ലിശ്ശേരി സ്വദേശി വിശ്വനാഥന്റെ വീട്ടിൽ സിമന്റ് കട്ട ഇറക്കുന്നതാണ് സിഐടിയു തടഞ്ഞത്. ഗുഡ്സ് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കുന്നതാണ് വിലക്കിയത്. ഒടുവിൽ വിശ്വനാഥനും ഭാര്യയും ചേർന്ന് കട്ടകൾ ഇറക്കി.