സിനിമാ ചിത്രീകരണത്തിനിടെ അണുബാധ… ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു…
സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് യുവ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്രീനഗറിൽ വെച്ചായിരുന്നു മരണം. പെരുമ്പാവൂർ സ്വദേശികളായ മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം വീട്ടിൽ രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷണ.
സംവിധായകൻ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ എന്ന സീരീസിലെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോസിയേറ്റായി പ്രവർത്തിക്കുകയായിരുന്നു കൃഷ്ണ. രാജസ്ഥാൻ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരിൽ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കൃഷ്ണ അസുഖബാധിതയാകുന്നത്.