കാണാൻ ആളുമില്ല, അതിന്റെ കൂടെ പ്രതിഷേധവും; കൊച്ചിയിലുൾപ്പെടെ ‘കേരള സ്റ്റോറി 2’ ഷോ റദ്ദാക്കി

കേരള സ്റ്റോറി 2′ സിനിമയ്ക്കെതിരെ കേരളത്തിലെ വിവിധയിടങ്ങളിലെ തിയറ്ററുകളിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലാണ് തിയറ്ററിനുള്ളിൽ കയറി ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. കൊച്ചി ഷേണായീസ് തിയറ്ററിനുള്ളിലാണ് പ്രതിഷേധം നടന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉണ്ടായി.
പ്രതിഷേധത്തെത്തുടർന്ന് ഷേണായീസിലെ ഷോ റദ്ദാക്കി. ഷോ റദ്ദാക്കിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പിരിഞ്ഞു. കണ്ണൂരിലെ ലിബർട്ടി തിയറ്ററിലെ കേരള സ്റ്റോറി 2 വിന്റെ എല്ലാ ഷോകളും റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ഷോകളായിരുന്നു ഉണ്ടായിരുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണ് കണ്ണൂരിലെയും തലശേരിയിലെയും മുഴുവൻ ഷോകളും റദ്ദാക്കിയതെന്ന് തിയറ്റർ ജീവനക്കാർ അറിയിച്ചു.



