പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ…

പത്തനംതിട്ടയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ. സിഐ ജാമ്യം നിന്നത് 13കാരിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലെ പ്രതിക്കാണ് . സൈബർ സെൽ സിഐ ആയ സുനിൽ കൃഷ്ണനാണ് ജാമ്യം നിന്നത്. കിളികൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിയായിരുന്നു പ്രതി.ശങ്കരൻകുട്ടി യുടെ അയൽവാസിയാണ്സിഐ സുനിൽ കൃഷ്ണൻ. എന്നാൽ, വിവരം ചോർന്നതോടെ സുനിൽ കൃഷ്ണൻ ജാമ്യം ഒഴിഞ്ഞു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.



