പുന്നപ്രയിൽ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

അമ്പലപ്പുഴ :പുന്നപ്രയിൽ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം പുന്നപ്ര കപ്പക്കട സി .എസ്. ഐ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 20,000 രൂപ കവർന്നു.സമീപത്തെ വീട്ടിലും മോഷണശ്രമം ഉണ്ടായി.പള്ളിയുടെ മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് കാണിക്കവഞ്ചിയിൽ നിന്ന് പണം കവർന്നത്.പള്ളിയുടെ ഓഫീസിലെ അലമാരയും പൊളിച്ച നിലയിൽ കണ്ടെത്തി.സമീപത്തെ മറ്റൊരു വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമവും നടത്തിയിരുന്നു.പുന്നപ്ര പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Back to top button