ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസപ്രമേയത്തില്‍ വോട്ടെടുപ്പ് ഇന്ന്.. കരുത്ത്കാട്ടാൻ അൻവർ….
Voting on no-confidence motion in Chunkathara panchayat today
ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസപ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യുഡിഎഫാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇരുപത് അംഗ ഭരണസമിതിയില്‍ പത്ത് അംഗങ്ങള്‍ വീതമാണ് ഇപ്പോൾ എല്‍ ഡി എഫ് -യുഡിഎഫ് അംഗബലം. അടുത്തിടെ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ യുഡിഎഫ് വിജയിച്ചതോടെയാണ് അംഗ ബലം തുല്യമായത്. ഇടതു മുന്നണിയിലെ ഒരംഗം പി വി അൻവറിന്‍റെ ഇടപെടലിനെ തുടര്‍ന്ന് യു.ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ഇടതുമുന്നണിക്ക് ചുങ്കത്തറ പഞ്ചായത്ത് ഭരണം നഷ്ടമാവും. പഞ്ചായത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സിപിഎം അവസാന സമയത്തും നടത്തുന്നുണ്ട്. വയനാട് പനമരത്തിനു പിന്നാലെ ചുങ്കത്തറ പഞ്ചായത്ത് കൂടി ഇടതുമുന്നണിയില്‍ നിന്ന് യുഡിഎഫിലെത്തിക്കാനായാല്‍ നിലമ്പൂരിൽ ശക്തി തെളിയിക്കാൻ സാധിക്കുമെന്നാണ് പി വി അൻവറിന്‍റെ പ്രതീക്ഷ.