ഇന്നത്തെ പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നു.. രസതന്ത്ര പരീക്ഷയുടെ ചോദ്യ പേപ്പർ എംഎസ് സൊല്യൂഷൻസിൽ..1500 രൂപ നൽകിയാൽ…

ഇന്ന് നടന്ന പത്താംക്ലാസ് കെമസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായി സംശയം. നാൽപ്പതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷൻസിന്റെ ഇന്നലത്തെ ക്ലാസിലേതെന്ന് സ്കൂൾ അധ്യാപകർ പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന സ്ഥാപനമാണ് എംഎസ് സൊലൂഷൻസ്. ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർന്നിരിക്കുന്നത്.ഇന്നലെ എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങൾ സംബന്ധിച്ച് ക്ലാസ് നടന്നിരുന്നു. എട്ടു മണിയോടെ സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലിൽ എത്തിയത്. 1500 രൂപ നൽകിയാൽ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അം​ഗമാകാമെന്ന് ലൈവിൽ അറിയിച്ചിരുന്നു. തുടർന്ന് വാട്സ്ആപ്പ് ​ഗ്രൂപ്പ് സജീവമായിരുന്നു. ഈ വാട്സ്ആപ്പ് ​​ഗ്രൂപ്പിലാണ് ചോദ്യപേപ്പർ കൂടുതലായി ചർച്ച ചെയ്തത്. ഇതിൽ ചർച്ച ചെയ്തതിൽ 32 മാർക്കിനുള്ള ചോദ്യങ്ങൾ‌ പരീക്ഷയിൽ ഉണ്ടായിരുന്നു.

വിഷയത്തിൽ കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് സൂരജ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്ന് വ്യക്തമാക്കി. അതേപടിയുള്ള ചോദ്യങ്ങൾ അല്ലെങ്കിലും, പേപ്പറിലുള്ളതിനോട് വളരെ സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിൽ വന്നിരിക്കുന്നത്. ഇത്തരത്തിൽ ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാൻ എംഎസ് സൊല്യൂഷൻസ് പണം ആവശ്യപ്പെടുന്നതായും കെഎസ്‌യു ആരോപിച്ചു.

Related Articles

Back to top button