ക്രിസ്മസ്-പുതുവത്സ അവധി.. കേരളത്തിന് പുറത്തേക്ക് അധിക സർവീസുമായി കെഎസ്ആർടിസി..
ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് കെഎസ്ആർടിസി ഡിസംബർ 18 മുതൽ ജനുവരി ഒന്ന് വരെ ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്ക് അധിക സർവീസുകൾ നടത്തും.
കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂർ, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ തിരക്കും സീറ്റ് റിസർവേഷന്റെ എണ്ണവും പരിഗണിച്ചായിരിക്കും സർവീസുകൾ നടത്തുക.