ഭാഗ്യശാലി എവിടെയെന്ന് സൂചനകൾ പുറത്ത്, 20 കോടിയുടെ ഭാഗ്യം ഇത്തവണ കോട്ടയം ജില്ലയിലേക്ക്!

ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ 20 കോടി നേടിയ ഭാഗ്യശാലി കോട്ടയത്തെന്ന് സൂചന. XC 138455 എന്ന നമ്പറാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. സുദീപ് എ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് സുദീപ്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്ത് ഉള്ള കടയിൽ വിറ്റ ടിക്കറ്റാണ് സമ്മാനാർഹമായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്റർ എന്ന കടയിൽ ആണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.



