ചോദ്യപേപ്പർ ചോർച്ച…എംഎസ് സൊല്യൂഷൻസ് സിഇഒയുടെ സോഷ്യൽ മീഡിയാ അക്കൗണ്ട്….

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കുറ്റാരോപിതരായ എം എസ് സൊല്യൂഷന്‍സിൻ്റെ സിഇഒക്കെതിരെ വിശദമായ അന്വേഷണവുമായി ക്രൈം ബ്രാഞ്ച്. ഷുഹൈബിന്‍റെ സോഷ്യല്‍ മീഡിയാ  അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച് മെറ്റാ കമ്പനിക്ക് ഇ മെയിലയച്ചു. വാട്സ്ആപ്പ്, ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം എന്നിവിലെ അക്കൗണ്ടുളുടെ വിവരങ്ങളാ് തേടിയത്. സോഷ്യ മീഡിയാ അക്കൗണ്ടിനായി ഉപയോഗിച്ച  ഇലക്ട്രോണിക് ഉപകരണത്തിൻ്റെ ഐ പി അഡ്രസ് അറിയിക്കാൻ ഇമെയിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഷുഹൈബിന് വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പർ കിട്ടിയെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് നീക്കം. ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തൻ്റെ ഫോണില്‍ നിന്നും വാട്‌സ്ആപ്പ് അക്കൗണ്ടുള്‍പ്പെടെ ഷുഹൈബ് നീക്കം ചെയ്തിരുന്നു.

Related Articles

Back to top button