വിറ്റ ടിക്കറ്റിൽ പലതും സമ്മാനാർഹമായത്…ക്രിസ്മസ്-പുതുവർഷ ബമ്പർ ടിക്കറ്റ് പ്രിൻ്റ് എടുത്ത് വിറ്റു…സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം അറസ്റ്റിൽ..
Christmas Bumber lottery ticket fake case
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവര്‍ഷ ബംമ്പര്‍ ടിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് വിറ്റ സിപിഐഎം നേതാവ് അറസ്റ്റില്‍. പുനലൂര്‍ റ്റി ബി ജംഗ്‌നില്‍ കുഴിയില്‍ വീട്ടില്‍ ബൈജുഖാന്‍ (38) ആണ് പിടിയിലായത്. സിപിഐഎം പുനലൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമാണ്.
വിറ്റ ടിക്കറ്റില്‍ പലതും സമ്മാനാര്‍ഹമായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 680 ടിക്കറ്റാണ് ഏജന്‍സിയില്‍ നിന്നും ഷൈജു ഖാന്‍ വാങ്ങിയത്. ഇതിന്റെ കളര്‍ പ്രിന്റ് എടുത്തായിരുന്നു തട്ടിപ്പ്.
ഇയാളില്‍ നിന്നും വാങ്ങിയ ടിക്കറ്റുകളില്‍ സമ്മാനം അടിച്ചതോടെ ഉടമകള്‍ അടിമാലി, പാലക്കാട് ഭാഗത്തുള്ള ലോട്ടറി കടകളിലെത്തിച്ച് സമ്മാനം ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റില്‍ സംശയം തോന്നിയ കടക്കാര്‍ പുനലൂരിലെ ഏജന്‍സിയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പ്രതിയെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.