ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ

യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കുകയാണ് സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികൾ. സംസ്ഥാനത്തിന് അകത്തും പുറത്തും ദേവാലയങ്ങളിൽ പാതിരാകുര്‍ബാനകളില്‍ ആയിരങ്ങൾ പങ്കെടുത്തു. സിറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പുൽക്കൂടും ക്രിസ്മസും ഏറ്റെടുത്തുവെന്നും പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവർക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പാളയം സെന്റ് ജോസഫ് മെട്രോ പൊളിറ്റൻ കത്തിഡ്രലിൽ നടന്ന ക്രിസ്മസ് ദിന ശുശ്രഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി. ക്രൈസ്തവ വിശ്വാസികൾക്ക് എതിരായ ആക്രമണം കൂടി കൂടി വരുന്നെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.‌

Related Articles

Back to top button