ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്…പിന്നീട് ആൺസുഹൃത്തിനാൽ അതിക്രൂരമായി കൊല്ലപ്പെട്ടു….

എറണാകുളം: മലയാറ്റൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ 19 വയസുകാരി ചിത്രപ്രിയ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്. പിന്നീട് ആൺസുഹൃത്തിനാൽ അതിക്രൂരമായി കൊല്ലപ്പെട്ടു. സംശയത്തെ തുടർന്ന് തലയ്ക്ക് കല്ല് കൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആൺസുഹൃത്ത് അലൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചിത്രപ്രിയയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായാൽ അലന്റെ അറസ്റ്റ് രേഖപ്പെടുത്തും.

ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ചിത്രപ്രിയ. മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത്‌ താമസിക്കുന്ന 19 വയസ് മാത്രം പ്രായമുള്ള ചിത്രപ്രിയയെ ശനിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. കടയിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെൺകുട്ടി മടങ്ങി വരാതായതോടെ തെരച്ചിൽ തുടങ്ങിയ വീട്ടുകാർ കാലടി പൊലീസിന് പരാതി നൽകി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ചിത്രപ്രിയയുടെ ആൺസുഹൃത്ത്‌ അലനെ വിളിപ്പിച്ചു മൊഴി എടുത്തു വിട്ടയച്ചു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നടുക്കുന്ന വിവരം പുറത്തു വന്നത്. മലയാറ്റൂർ നക്ഷത്ര തടാകത്തിനരികിൽ ഉള്ള വഴിയിൽ ഒഴിഞ്ഞ പറമ്പിലാണ് ചിത്രപ്രിയയുടെ അഴുകിയ മൃതദേഹം കണ്ടത്.

Related Articles

Back to top button