പുറത്തുപോയ കൂട്ടുകാർ അപ്രതീക്ഷിതമായി തിരിച്ചെത്തി…സുഹൃത്ത് അറിയാതിരിക്കാൻ മുറിയിൽ ഒളിപ്പിച്ച സെക്സ് ഡോളിന് തീയിട്ടു.. ഒടുവിൽ..
fire to sex doll
മുറിയിൽ ഒളിപ്പിച്ചിരുന്ന സെക്സ് ഡോൾ സുഹൃത്തുക്കൾ കാണാതിരിക്കാൻ തീയിട്ടതിനെ തുടർന്ന് ഹോസ്റ്റൽ ഡോർമിറ്ററിക്ക് തീപിടിച്ചു. ചൈനയിലാണ് സംഭവം. പുറത്തുപോയ കൂട്ടുകാർ അപ്രതീക്ഷിതമായി വേഗത്തിൽ തിരിച്ചു വന്നതോടെയാണ് പരിഭ്രാന്തനായ കൗമാരക്കാരൻ മുറിയിൽ ഒളിപ്പിച്ചിരുന്ന സെക്സ് ടോയ്ക്ക് തീയിട്ടത്. കൂട്ടുകാർ സെക്സ് ഡോൾ കണ്ടാലുള്ള മാനക്കേട് ഭയന്നാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
വിദ്യാർത്ഥിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. റൂംമേറ്റ് മടങ്ങിയെത്തുമെന്ന് പറഞ്ഞ സമയത്തിനും മുമ്പേ തിരികെയെത്തിയതോടെ പരിഭ്രാന്തനായ വിദ്യാർത്ഥി, വായു നിറക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സെക്സ് ടോയ്ക്ക് തീയിടുകയായിരുന്നു. ഹോസ്റ്റൽ ഡോർമിറ്ററിയിലേക്ക് തീ പടർന്നതോടെ ഫയർ അലാം മുഴുങ്ങി. ഇതോടെ സർവ്വകലാശാല അധികൃതർ എത്തുകയും സമയയോചിതമായി ഇടപെട്ട് തീ അണയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അഗ്നിശമനസേന അംഗങ്ങളുടെ സഹായത്തോടെ വേഗത്തിൽ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിനാൽ കാര്യമായ നാശനഷ്ടങ്ങളും അപകടങ്ങളും സംഭവിച്ചില്ലെന്നാണ് സർവകലാശാല അധികൃതർ പറയുന്നത്.