മൂത്രത്തിന് ഇത്ര രുചിയോ? കുഞ്ഞ് മൂത്രമൊഴിച്ച ഭക്ഷണം ആസ്വദിച്ച് കഴിച്ച് വീട്ടുകാർ….
ഭക്ഷണം വിളമ്പിവെച്ചിരിക്കുന്ന മേശയിലേക്ക് കുഞ്ഞ് മൂത്രം ഒഴിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത് അമ്മ. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഷോ ഹോങ് ഷൂവിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ആണ്‍കുട്ടികളുടെ മൂത്രത്തിന് നിഗൂഢമായ പല ശക്തികളുമുണ്ടെന്നാണ് ചൈനയിലെ ചിലയാളുകളുടെ വിശ്വാസം. പത്ത് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ മൂത്രത്തിനാണ് കൂടുതല്‍ ശക്തിയുള്ളതെന്നാണ് വിശ്വാസം. അതുകൊണ്ടുത്തന്നെ ഇവിടെയുള്ളവർ ആണ്‍കുട്ടികളുടെ മൂത്രം വീണ ഭക്ഷണം കഴിക്കുന്നത് പതിവുമാണ്. ബണ്ണും പുഴുങ്ങിയ മുട്ടയും വേവിച്ച പച്ചക്കറികളും നിരത്തിവെച്ച മേശയിലേക്ക് കുഞ്ഞ് മൂത്രമൊഴിക്കുകയായിരുന്നു. ഇതൊന്നും കാര്യമാക്കാതിരുന്ന കുടുംബാംഗങ്ങള്‍ ആ ഭക്ഷണം തന്നെ കഴിക്കുകയും ചെയ്യുന്ന വീഡിയോ ഇതിനോടകം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.