വിഷപാമ്പുമായി കുട്ടികളുടെ കളി.. മൂര്‍ഖന്‍ പാമ്പിനെ കൈകൊണ്ട് പിടിച്ച് കുപ്പിയില്‍ അടച്ചു… ശേഷം….

വിഷപ്പാമ്പുമായി കളിച്ച കുട്ടികൾ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ ഇരിട്ടി കുന്നോത്തോണ് സംഭവം.മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ കൈകൊണ്ട് പിടിച്ച് കുപ്പിയിലാക്കിയ പത്ത് വയസ്സിൽ താഴെ പ്രായമുള്ള ആറ് കുട്ടികളാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടി മാതാവിന് പാമ്പിന്റെ ചിത്രം അയച്ചുകൊടുത്തത് നിർണായകമായി.

കുട്ടികളിലൊരാളുടെ മാതാവ് വിവരം അറിയിച്ചതിനെ തുടർന്ന് സ്‌നേക്ക് റെസ്‌ക്യൂവർ എത്തി പാമ്പിനെ കൊണ്ടുപോയി. കളിച്ച കുട്ടികൾ കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. മുറ്റത്തിനടുത്ത് കൂടി ഒരു പാമ്പിൻകുഞ്ഞ് ഇഴഞ്ഞുപോകുന്നത് കണ്ടു. കുട്ടികൾക്ക് അത് പാമ്പാണെന്ന് മനസ്സിലായില്ലെന്നാണ് പറയുന്നത്.തുടർന്ന് പാമ്പിനെ കൈകൊണ്ട് പിടിച്ച് അവിടെയുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കുപ്പിക്കുള്ളിലാക്കി അടക്കുകയായിരുന്നു.

Related Articles

Back to top button