‘നായപ്രേമികള്‍ക്കായി കുട്ടികളെ ബലിയർപ്പിക്കാൻ കഴിയില്ല….തലസ്ഥാനത്തെ മുഴുവ..ന്‍ തെരുവ് നായ്ക്കളെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി
രാജ്യ തലസ്ഥാനമായ ദില്ലിയിലെയും എൻസിആര്‍ മേഖലയിലെയും എല്ലാ തെരുവ് നായ്ക്കളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റി പാർപ്പിക്കണമെന്നും ഈ നടപടി തടയുന്ന ഏതൊരു സംഘടനയും കർശനമായ നടപടി നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി. നായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
തെരുവ് നായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് റാബിസ് മരണങ്ങൾ വർദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ത്ച. കേന്ദ്രത്തിൽ നിന്നുള്ള വാദങ്ങൾ മാത്രമേ കേൾക്കൂ എന്നും നായ പ്രേമികളുടെയോ മറ്റേതെങ്കിലും കക്ഷിയുടെയോ ഹർജികൾ ഈ വിഷയത്തിൽ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു.