6 വയസ്സുള്ള കുട്ടിക്കും കുടുംബത്തിന് നേരെ ആക്രമണം…ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗത്തെ….

ആറ് വയസുള്ള കുട്ടിയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയ സംഭവം. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗത്തിനെതിരെ നടപടി. അഭിഭാഷകയായ എസ്. കാർത്തികയെയാണ് അന്വേഷണം നടക്കുന്നതിനാൽ ചുമതലയിൽ നിന്നും മാറ്റിയത്. പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് നടപടി.

2024 മാർച്ചിലാണ് മലയാലപ്പുഴ സ്വദേശിയായ ആറ് വയസുകാരനും കുടുംബത്തിനും നേരെ അസഭ്യവർഷം ചൊരിയുകയും കല്ലെറിയുകയും ചെയ്തത്. ഈ പരാതിയിന്മേലാണ് ഇപ്പോൾ നടപടി ഉണ്ടായത്. മലയാലപ്പുഴ സ്വദേശിനി ജീനയാണ് പരാതിക്കാരി. അനധികൃത മണ്ണെടുപ്പ് പൊലീസിനെ അറിയിച്ചതിന്റെ പേരിൽ ആക്രമിച്ചു എന്നാണ് കാർത്തികയ്ക്ക് എതിരെയുള്ള കേസ്. മലയാലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാർത്തിക നാലാം പ്രതിയും ഭർത്താവ് അർജുൻ ദാസ് ഒന്നാം പ്രതിയുമാണ്.

Related Articles

Back to top button