പീച്ചി ഡാം അപകടത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ…
പീച്ചി ഡാം റിസർവോയറിൽ മൂന്ന് പെൺകുട്ടികൾ മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ അവലോകന യോഗം നടത്തി. അപകടം നടന്ന ഡാമിലെ സ്ഥലം കമ്മീഷൻ അംഗങ്ങളായ ജലജമോൾ.റ്റി.സി, കെ.കെ. ഷാജു എന്നിവരടങ്ങിയ സംഘം സന്ദർശിക്കുകയും സുരക്ഷാ പ്രശ്നങ്ങൾ പരിശോധിക്കുകയും ചെയ്തു. ഡാം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരുമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വിഷയങ്ങൾ ചർച്ച ചെയ്തു. ഡാമിൽ ഇത്തരം അപകടം ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് കമ്മീഷൻ അറിയിച്ചു. തൃശ്ശൂർ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ കുട്ടി കൊല്ലപ്പെടാനുണ്ടായ സാഹചര്യവും കമ്മീഷൻ നേരിട്ട് പരിശോധിച്ചു. എറിൻ (16), അലീന (16), ആൻ ഗ്രേയ്സ് (16) എന്നിവരാണ് മരിച്ചത്.