ഗൾഫ്​ പര്യടനം: മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു…

മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൾഫ് പര്യടനം ആരംഭിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ടു. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. വെള്ളി വൈകീട്ട് ആറരയ്ക്ക് ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

സൗദി സന്ദര്‍ശനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ലെങ്കില്‍ 16ന് ബഹ്‌റൈനിലെ പരിപാടി കഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്തേക്കു മടങ്ങും. അനുമതി ലഭിച്ചാല്‍ സൗദിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം 19നാണ് കേരളത്തില്‍ തിരിച്ചെത്തുക. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ച അവധിയായതിനാല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് വി.എം.സുനീഷിനുമാണ് ഔദ്യോഗിക യാത്രാനുമതി.

Related Articles

Back to top button