മുഖ്യമന്ത്രി- ​ഗവർണർ കൂടിക്കാഴ്ച നാളെ രാജ്ഭവനിൽ.. മഞ്ഞുരുകുമോ?…

കേരള സർവകലാശാല സമവായശ്രമങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർണായക നീക്കം. നാളെ വൈകിട്ട് 3.30 ന് രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിൽ നാളെ നടക്കുന്ന ചർച്ച ഏറെ നിർണായകമാണ്. തർക്ക വിഷയങ്ങൾ ചർച്ചയാകുമെന്നും റിപ്പോർട്ട്.മുഖ്യമന്ത്രി ​ഗവർണറെ കണ്ടേക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് കൂടിക്കാഴ്ച.

ഭാരതാംബ വിവാ​ദത്തിൽ അടക്കം വിട്ടുവീഴ്ചയ്ക്കു സാധ്യതയുണ്ട്. ഇന്ന് രാത്രി ​ഗവർണർ തിരുവനന്തപുരത്തെത്തും.അതേസമയം താത്ക്കാലിക വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷിചേർക്കാനിരിക്കയാണ് ഗവർണർ. താത്ക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്നാകണമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി ചോദ്യം ചെയ്താണ് ഗവർണർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്. ഈ അപ്പീലിലാണ് യുജിസിയെ കൂടി കക്ഷി ചേർക്കാനുളള സാധ്യതകൾ തേടുന്നത്.യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് സർവകലാശാലകളിലെ വി സി നിയമനം.സ്ഥിരം വി സിയുടെ എല്ലാ അധികാരങ്ങളും താത്ക്കാലിക വി സിക്കുമുണ്ട്. ഈ സാഹചര്യത്തിൽ
താത്ക്കാലിക വി സി നിയമനത്തിലും യുജിസി മാനദണ്ഡങ്ങൾ ബാധകമാക്കേണ്ടതല്ലേ എന്നാണ് അപ്പീലിലൂടെ ഉന്നയിക്കാൻ ശ്രമിക്കുന്ന ചോദ്യം.

Related Articles

Back to top button