ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് 2004ൽ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡ്; അന്ന് മുതൽ പോറ്റി എല്ലാവിധ കളികളും കളിച്ചു; പിണറായി വിജയൻ

ശബരിമല സ്വര്‍ണക്കൊള്ളയിൽ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സ്വര്‍ണക്കൊള്ള നിയമസഭയിൽ ചര്‍ച്ച ചെയ്താൽ യുഡിഎഫിന് വിഷമം ഉണ്ടാകുന്ന സ്ഥിതിയുണ്ടാകുമെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് 2004ൽ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ന് ഇന്നത്തെ കോണ്‍ഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവായിരുന്നു ദേവസ്വം മന്ത്രി. അന്ന് മുതൽ പോറ്റി എല്ലാവിധ കളികളും കളിച്ചു. എൽഡിഎഫോ, നേതാക്കളോ ഉണ്ണികൃഷ്ണൻ പോറ്റിയെ സംരക്ഷിക്കുന്നില്ല. ആഗോള അയ്യപ്പ സംഗമത്തിന്റെ ശോഭ കെടുത്താൻ ആരോപണം കൊണ്ടുവന്നു. സ്പോൺസർ എന്ന് പറഞ്ഞു രംഗത്ത് വന്നു. കോണ്‍ഗ്രസ് അത് ഏറ്റെടുത്തു, മുഖ്യമന്ത്രി പറഞ്ഞു.




