‘വിജയിക്കുന്നതിന് മുമ്പേ എംഎൽഎ ഓഫീസ് തുറന്ന ആളാണ്, മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞില്ലേ’..

അതിവേഗ റെയിൽ പാത വിഷയത്തിൽ മെട്രോ മാൻ ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിൽ പദ്ധതികൾക്കായി ശ്രീധരൻ ഇപ്പോൾ ഓഫീസ് തുറന്നതിനെയടക്കം മുഖ്യമന്ത്രി പരിഹസിച്ചു. മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിജയിക്കുന്നതിന് മുമ്പേ എം എൽ എ ഓഫീസ് തുറന്ന ആളാണ് ശ്രീധരനെന്നും, താൻ മുഖ്യമന്ത്രിയാകുമെന്ന് വരെ അദ്ദേഹം അന്ന് സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കെ റെയിൽ പദ്ധതിയുടെ അംഗീകാരത്തിനായി സംസ്ഥാനം ഒരുപാട് പരിശ്രമിച്ചിരുന്നു. കെ റെയിൽ അല്ലെങ്കിലും കുഴപ്പമില്ല, ഏതു രീതിയിലായാലും ജനങ്ങൾക്ക് വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഒരു സംവിധാനം അല്ലെങ്കിൽ അതിവേഗ ട്രെയിൻ വേണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


