എല്ലാ കണ്ണുകളും സ്റ്റാലിനിലേക്ക്.. തമിഴ്നാട്ടിൽ ഇന്ന് നിര്‍ണായക ദിനം.. നിയമസഭയിൽ സുപ്രധാന പ്രഖ്യാപനത്തിന് എംകെ സ്റ്റാലിൻ…

സുപ്രധാന പ്രഖ്യാപനം നടത്താൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സ്വയംഭരണാവകാശത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രഖ്യാപനം നടത്തുമെന്നാണ് അറിയിപ്പ്. ഇന്ന് രാവിലെ നിയമസഭയിലാകും സംസ്ഥാനത്തിന്‍റെ അവകാശം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക.ഭാഷാപരമായ അവകാശവുമായി ബന്ധപ്പെട്ട പ്രഖ്യാപനം എന്നാണ് സൂചന. 1974ൽ കരുണാനിധി സര്‍ക്കാര്‍ സ്വയംഭരണാവകാശം സംബന്ധിച്ച പ്രമേയം നിമയസഭയിൽ പാസാക്കിയിട്ടുണ്ട്.

അതേസമയം മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങളടക്കം തമിഴ്നാട്ടിലേക്ക് ഉറ്റുനോക്കുകയാണ്. രാവിലെ 9.30ന് തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങിയശേഷമായിരിക്കും സ്റ്റാലിന്‍റെ നിര്‍ണായക പ്രഖ്യാപനമുണ്ടാകുക

Related Articles

Back to top button