നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് നിർദേശവുമായി  മുഖ്യമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശം. രണ്ട് മാസത്തിനകം വികസന പദ്ധതികൾ പൂർത്തിയാക്കണമെന്നും , പദ്ധതികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മന്ത്രിമാർ നേരിട്ട് മേൽനോട്ടം വഹിക്കണമെന്നുമാണ് നിർദേശം. ജില്ലകളിലെ വികസന പദ്ധതികൾ
പൂർത്തിയാക്കുന്നതിനും  ചുമതലപ്പെട്ട മന്ത്രിമാർ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിർദേശമുണ്ട്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ്  ഈ നിർദേശം. 

Related Articles

Back to top button