​ഹില്‍പാലസ് കാണാനെത്തി അധിക്ഷേപം നേരിട്ട വയോധികരെ ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി 

ഹില്‍പാലസ് കാണാനെത്തി അധിക്ഷേപം നേരിട്ട വയോധികരെ ചേര്‍ത്തുനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വയോധികരെ മുഖ്യമന്ത്രി ക്ഷണിച്ചതായി ‘സ്‌നേഹക്കൂടിന്റെ’ സ്ഥാപക നിഷ  തന്റെ  ഫേസ്ബുക്കില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ചെലവില്‍ അച്ഛനമ്മമാര്‍ ഹില്‍ പാലസ് മുഴുവന്‍ കാണുമെന്നും നിഷ പറഞ്ഞു. മുഖ്യമന്ത്രി, ദേവസ്വം വകുപ്പ് മന്ത്രി വി വാസവന്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, ജെയ്ക് സി തോമസ്, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി കൂടെ നിന്നവരോടെല്ലാം നന്ദിയും സ്‌നേഹവും അറിയിക്കുന്നുവെന്ന് നിഷ പറഞ്ഞു.

ആദരണീയനായ മുഖ്യമന്ത്രി ക്ഷണിച്ചു. നമ്മുടെ അച്ഛനമ്മമാര്‍ ഹില്‍ പാലസ് മുഴുവന്‍ കാണും. ആടും, പാടും, റീല്‍സും ഷൂട്ട് ചെയ്യും. പൂര്‍ണ്ണമായും സര്‍ക്കാര്‍ ചിലവില്‍. വളരെ സങ്കടകരമായ ഒരവസ്ഥയില്‍ നിന്നും ഇന്ന് ഈ സന്തോഷം നിറഞ്ഞ അവസ്ഥയിലേക്ക് സ്‌നേഹക്കൂട് കുടുംബത്തെ ചേര്‍ത്തുപിടിച്ചവരോട് സ്‌നേഹക്കൂട് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ സ്‌നേഹവും, കടപ്പാടും അറിയിക്കുന്നു’, നിഷ പറഞ്ഞു. അതേസമയം ഹില്‍പാലസ് മ്യൂസിയം കാണാന്‍ എത്തിയ വയോധികരെ പൊലീസുകാരന്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ തൃക്കാക്കര എസ്പി അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Related Articles

Back to top button