ചേവായൂർ സഹകരണ ബാങ്ക് തെര‍ഞ്ഞെടുപ്പ്…കോൺ​ഗ്രസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും…

കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ മാസം 16 ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ആക്രമിക്കപ്പെട്ടെന്നും നിരവധി ആളുകള്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്നും കാണിച്ച് ഭരണസമിതിയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ പതിനൊന്ന് പേരാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കാതെ കാഴ്ചക്കാരായെന്നും സഹകരണവകുപ്പ് ജീവനക്കാര്‍ അട്ടിമറിക്ക് കൂട്ടുനിന്നെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Related Articles

Back to top button