ചെന്നിത്തല ഇന്ന് മലപ്പുറത്ത് ജാമി അ നൂരിയ സമ്മേളനത്തിൽ…

എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മലപ്പുറം പട്ടിക്കാട് ജാമി അ നൂരിയയുടെ 60 -ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.കെ.മുനീറിന്റെ അധ്യക്ഷതയിൽ ചേരുന്ന ‘ഗരീബ് നവാസ് ‘എന്ന സെഷനാണ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നത്.

മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അധ്യക്ഷനായ, ജാമിഅ യിലേക്ക് ചെന്നിത്തല എത്തുന്നത് ലീഗ് നേതൃത്വത്തിന്റെ കൂടി താൽപര്യപ്രകാരമാണെന്നാണ് വിവരം. കഴിഞ്ഞ വർഷത്തെ ജാമിഅഃ നൂരിയ വാർഷിക സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ സതീശനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല.

Related Articles

Back to top button