ചെന്നിത്തല നവോദയയിലെ വിദ്യാര്‍ത്ഥിയുടെ മരണം…വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് മന്ത്രി സജി ചെറിയാന്‍…
ആലപ്പുഴ: ചെന്നിത്തല നവോദയയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന്‍. കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കാണ് നേരിട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. സജി ചെറിയാന്‍ പ്രിന്‍സിപ്പൽ ജോളി ടോമിയുമായി കൂടിക്കാഴ്ച്ച നടത്തി. വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു. റാഗിംഗ് സംബന്ധിച്ച സൂചനകള്‍ നിലവില്‍ ലഭ്യമായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.