ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് സന്ദർശനം നടത്തി രമേശ് ചെന്നിത്തല

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഓർത്തഡോക്സ് സഭ ആസ്ഥാനത്ത്. സഭാ അധ്യക്ഷൻ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക ബാവയുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ചെന്നിത്തല കോട്ടയത്തെ സഭാ ആസ്ഥാനത്ത് എത്തിച്ചേർന്നത്. ചെന്നിത്തല എത്തുമ്പോൾ സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്ത് ഉണ്ടായിരുന്നു. സ്വന്തം വാഹനവും ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്.
കോട്ടയത്ത് വരുമ്പോൾ ബാവയെ കാണുക എന്നുള്ളതാണെന്നും, ബാവയുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലം ആണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദർശകൻ ആണ്. വിവിധ വിഷയങ്ങളിലുള്ള സഭയുടെ ആശങ്കകൾ സംസാരിച്ചു. സഭയുമായി ഉള്ള സൗഹൃദം ഊട്ടിയുറപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നും സന്ദർശനത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ടീയ പ്രാധാന്യവും ഏറെയാണ്.



