കൊക്കെയ്ന്‍ കേസ്… നടന്‍ കൃഷ്ണ കസ്റ്റഡിയില്‍…

തമിഴ്‌നാട് സിനിമാ മേഖയെ പിടിച്ചുകുലുക്കിയ കൊക്കെയ്ന്‍ കേസിൽ നടന്‍ കൃഷ്ണ പൊലീസ് കസ്റ്റഡിയില്‍. കേസില്‍ നേരത്തെ നടന്‍ ശ്രീകാന്തിനെയും എഐഡിഎംകെ നേതാവും സിനിമ നിര്‍മാതാവുമായ പ്രസാദിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

നുങ്കമ്പാക്കം പൊലീസ് ആണ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടനെ കസ്റ്റഡിയിലെടുത്തതെന്നും ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പൊലീസ് പറഞ്ഞു

അതേസമയം, കേസില്‍ നടന്‍ ശ്രീകാന്തിനെ ജൂലായ് ഏഴു വരെ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങിയെന്ന തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ പണമിടപാടു വിവരങ്ങള്‍, വില്‍പ്പനക്കാരുമായുള്ള മൊബൈല്‍ സന്ദേശങ്ങള്‍ തുടങ്ങിയവും കണ്ടെടുത്തു. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാര്‍ട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. പല താരങ്ങള്‍ക്കും ശ്രീകാന്ത് കൊക്കെയ്ന്‍ നല്‍കിയതായി വിവരമുണ്ട്.

Related Articles

Back to top button