ആകെ 2.13 ലക്ഷം വോട്ടർമാർ….മോക് പോളിങ് അതിരാവിലെ…… എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ്‌ വോട്ടുചെയ്യുന്ന ….

ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ ഇതിനോടകം 1375 പേർ ഹോം വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിൽ ആകെ 2.13 ലക്ഷം വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1.11 ലക്ഷം സ്ത്രീകളാണ്. പുരുഷന്മാർ 1.01 ലക്ഷം വോട്ടർമാരാണ് ഉള്ളത്.അതിരാവിലെത്തന്നെ മണ്ഡലത്തിൽ മോക് പോളിങ് അതിരാവിലെ ആരംഭിച്ചിരുന്നു.

പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായ സീനിയര്‍ സിറ്റിസണ്‍, ഭിന്നശേഷി വോട്ടര്‍മാരുടെ വോട്ട് നവംബര്‍ ഒന്‍പത് മുതലാണ് വീടുകളിൽ നേരിട്ടെത്തി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ഇതുവരെ ഒരിടത്തും പ്രശ്നങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എൽഡിഎഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ്‌ വോട്ടുചെയ്യുന്ന ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂര്‍ വിദ്യാസാഗര്‍ ഗുരുകുലം സ്‌കൂളില്‍ രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂവാണ്. 1224 വോട്ടർമാരാണ് ഈ ബൂത്തിൽ ഉള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 891 വോട്ടുകളിൽ 455 വോട്ടുകൾ എൽഡിഎഫിനായിരുന്നു.

Related Articles

Back to top button