എല്ലാവരും തീര്‍ന്നുപോകും…ആറാട്ടണ്ണനെതിരെ പരാതി നൽകിയ നടിമാര്‍ക്കെതിരെ ‘ചെകുത്താൻ’…

ആലപ്പുഴ: ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്കെതിരെ പരാതി നൽകിയ നടിമാർക്കെതിരെ പ്രകോപനപരമായ വീഡിയോയുമായി ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്സ്. ചെകുത്താനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. നടിമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയതിനാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി കഴിഞ്ഞ ദിവസം കൊച്ചിയിൽ അറസ്റ്റിലായത്

സന്തോഷ് വര്‍ക്കിക്കെതിരെ 20 ഓളം നടിമാരാണ് കൊച്ചി സിറ്റി പൊലിസ് കമ്മീഷണർക്കും ഡിജിപിയ്ക്കും ഉൾപ്പെടെ പരാതി നൽകിയത്. തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾ ഇപ്പോൾ റിമാന്‍ഡിലാണ്. ഇതിനുപിന്നാലെയാണ് ആറാട്ടണ്ണനെതിരെ പരാതി നൽകിയ നടിമാർക്കെതിരെ ഭീഷണിയും വെല്ലുവിളിയുമായി ചെകുത്താന്‍റെ പോസ്റ്റ്‌.

ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടിട്ടുണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയതെന്നും എല്ലാവരും തീര്‍ന്നുപോകുമെന്നാണ് ചെകുത്താൻ വീഡിയോയിലൂടെ വെല്ലുവിളിക്കുന്നത്

ചെകുത്താന്‍റെ യൂട്യൂബിലൂടെയാണ് വെല്ലുവിളിച്ചുകൊണ്ട് വീഡിയോ ഇട്ടിരിക്കുന്നത്. പരാതി നൽകിയ നടിമാരെ അവഹേളിക്കുന്ന തരത്തിലാണ് ചെകുത്താന്‍റെ വീഡിയോയെന്നാണ് പരാതി. ചെകുത്താനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നടി ഉഷ ആലപ്പുഴ ഡിവൈഎസ്പിയ്ക്ക് പരാതി നൽകി. പരാതിയും വീഡിയോയിലെ പരാമർശങ്ങളും വിശദമായി പരിശോധിച്ചശേഷം തുടർനടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു

Related Articles

Back to top button