ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷകളുടെ തീയതി പ്രസിദ്ധീകരിച്ചു… കൂടുതൽ വിവരങ്ങൾ…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) ICAI ചാർട്ടേഡ് അക്കൗണ്ടന്റ് (CA) സെപ്റ്റംബർ 2025 പരീക്ഷകളുടെ തീയതി പ്രസിദ്ധീകരിച്ചു. ഫൈനൽ, ഇന്റർമീഡിയറ്റ്, ഫൗണ്ടേഷൻ കോഴ്സുകൾക്കായുള്ള തീയതികളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക ICAI വെബ്‌സൈറ്റായ icai.org-ൽ തീയതി ഷീറ്റ് പരിശോധിക്കാവുന്നതാണ്.
പരീക്ഷാ തീയതികൾ
ഫൈനൽ കോഴ്സ് പരീക്ഷ: ഒന്നാം ഗ്രൂപ്പിനുള്ള പരീക്ഷകൾ 2025 സെപ്റ്റംബർ 3, 6, 8 തീയതികളിൽ നടക്കും. രണ്ടാം ഗ്രൂപ്പ് ഫൈനൽ കോഴ്സ് പരീക്ഷകൾ 2025 സെപ്റ്റംബർ 10, 12, 14 തീയതികളിൽ നടക്കും.
ഇന്റർമീഡിയറ്റ് കോഴ്സ് പരീക്ഷ: ഒന്നാം ഗ്രൂപ്പ് ഇന്റർമീഡിയറ്റ് കോഴ്സ് പരീക്ഷകൾ 2025 സെപ്റ്റംബർ 4, 7, 9 തീയതികളിൽ നടക്കും. രണ്ടാം ഗ്രൂപ്പിനുള്ള പരീക്ഷകൾ 2025 സെപ്റ്റംബർ 11, 13, 15 തീയതികളിൽ നടക്കും.
ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ: ഫൗണ്ടേഷൻ കോഴ്സ് പരീക്ഷകൾ 2025 സെപ്റ്റംബർ 16, 19, 20, 22 തീയതികളിൽ നടക്കും.
എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്‌സൈറ്റ്, icai.org സന്ദർശിക്കുക.
‘Important Announcements’ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
ഒരു പുതിയ പേജ് തുറക്കും.
‘CA Examinations September 2025’ എന്നതിൽ ക്ലിക്ക് ചെയ്യുക.
പരീക്ഷാ തീയതി ഷീറ്റ് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യപ്പെടും.
ഭാവിയിലെ ഉപയോഗത്തിനായി പരീക്ഷാ തീയതി ഷീറ്റ് സേവ് ചെയ്യുക.
പരീക്ഷാ സമയം
ഫൗണ്ടേഷൻ പരീക്ഷകൾ പേപ്പർ 1, 2 എന്നിവ് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും, പേപ്പർ 3, 4 എന്നിവയ്ക്ക് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെയും നടക്കും.
എല്ലാ ഇന്റർമീഡിയറ്റ് പരീക്ഷകളും ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കും.
ഫൈനൽ കോഴ്സ് പരീക്ഷകൾ- പേപ്പർ 1 മുതൽ 5 വരെ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയും, പേപ്പർ 6 ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ മൊത്തം 4 മണിക്കൂറും നടക്കും.
ഉദ്യോഗാർത്ഥികൾക്ക് ICAI- CA സെപ്റ്റംബർ 2025 പരീക്ഷകൾക്ക് 2025 ജൂലൈ 5 മുതൽ 2025 ജൂലൈ 18 വരെ അപേക്ഷിക്കാൻ കഴിയും.