മമതയുടെ പ്രസംഗത്തിനിടെ നിയമസഭയിൽ ബഹളം…5 എംഎൽഎമാർക്ക് സസ്പെൻഷൻ
പശ്ചിമബംഗാൾ നിയമസഭയിൽ കയ്യാങ്കളി. നാടകീയമായ സംഭവങ്ങൾക്കിടയിൽ 5 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ബംഗാളി കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള സർക്കാർ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ മമതയുടെ പ്രസംഗത്തിനിടെ ബഹളംവച്ച ബിജെപി എംഎൽഎമാരെ ഉദ്യോഗസ്ഥർ പിടിച്ചു പുറത്താക്കുകയായിരുന്നു. ബഹളത്തിനിടെ ബിജെപി ചീഫ് വിപ്പ് ശങ്കർ ഘോഷ് തളർന്നു വീണു. പിന്നീട് ശങ്കർ ഘോഷിനെ അടക്കം 5 എംഎൽഎമാരെ സ്പീക്കർ സഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ബിജെപി സ്വേച്ഛാധിപത്യപരവും കൊളോണിയൽ മനോഭാവവുമുള്ളവരാണ്. ബംഗാളിനെ അവരുടെ കോളനിയാക്കാൻ ആഗ്രഹിക്കുകയാണെന്ന് മമത സംസ്ഥാന നിയമസഭയിൽ പറഞ്ഞു. തുടർന്ന് ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതിന് പിന്നാലെയാണ് സഭയിൽ ബിജെപി അംഗങ്ങൾ പ്രതിഷേധം ശക്തമാക്കിയത്. പിന്നാലെ ചീഫ് വിപ്പടക്കം 5 എംൽഎമാരെ ഒരു ദിവസത്തേക്ക് നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സ്പീക്കർ ബിമൻ ബാനർജി അറിയിക്കുകയും, സഭയിൽ നിന്നും പുറത്താക്കുകയുമായിരുന്നു.