യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ട്രെയിൻ സർവീസുകളിൽ നാളെ മുതൽ നിയന്ത്രണം..

അറ്റകുറ്റ പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിലെ പ്രവൃത്തികളുടെ ഭാഗമായാണ് താത്കാലിക ക്രമീകരണം. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു- കന്യാകുമാരി പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ബാധകമാകും.

ഞായർ – തിങ്കൾ (ജൂലൈ 6,7) ദിവസങ്ങളിൽ പരശുറാം എക്‌സ്പ്രസ് തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിക്കും. ഷൊർണൂർ ജംഗ്ഷൻ – തൃശൂർ പാസഞ്ചർ (56605) ജൂലൈ 19, 28 തീയതികളിൽ സർവീസ് നടത്തില്ല. ജൂലൈ 9നുള്ള തിരുച്ചിറപ്പള്ളി – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് വള്ളിയൂരിനും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് നടത്തില്ല. ജൂലൈ 25നുള്ള എംജിആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ് (12695) കോട്ടയത്ത് സർവീസ് അവസാനിപ്പിക്കും.

ജൂലൈ 26 ന് തിരുവനന്തപുരം സെൻട്രൽ – എംജിആർ ചെന്നൈ സൂപ്പർഫാസ്റ്റ് (12696 ) കോട്ടയത്ത് നിന്നാണ് സർവീസ് ആരംഭിക്കും. ജൂലൈ 29ന് തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് (16609 ) ഷൊർണൂരിൽ നിന്നാണ് പുറപ്പെടുക. ജൂലൈ 7, 8 തീയതികളിൽ കന്യാകുമാരി – മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുക. എറണാകുളം ജംഗ്ഷൻ – ഹസ്രത് നിസാമുദ്ദീൻ എക്‌സ്പ്രസ് (12645) ജൂലൈ 19 ന് രാത്രി എട്ട് മണിയക്ക് പുറപ്പെടുന്ന രീതിയിൽ സർവീസ് ക്രമീകരിച്ചു.

സർവീസുകളിലെ മറ്റ് മാറ്റങ്ങൾ

ജൂലൈ 8, 9 തീയതികളിലെ താംബരം – നാഗർകോവിൽ അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (20691 ) തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.

ജൂലൈ 26- നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് (16366) ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിക്കും.

ജൂലൈ 25- ചെന്നൈയിൽ നിന്നും പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) കോട്ടയത്ത് സർവീസ് അവസാനിപ്പിക്കും.

ജൂലൈ 26- മധുര-ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.

ജൂലൈ 9- നാഗർകോവിൽ – താംബരം അന്ത്യോദയ സൂപ്പർഫാസ്റ്റ് (20692) തിരുനെൽവേലിയിൽ നിന്ന് സർവീസ് ആരംഭിക്കും.

ജൂലൈ 27- ഗുരുവായൂർ-മധുര എക്സ്പ്രസ് (16328) കോട്ടയത്ത് നിന്നും സർവീസ് ആരംഭിക്കും.

Related Articles

Back to top button