മഴ മുന്നറിയിപ്പിൽ മാറ്റം…ഈ ജില്ലകളിൽ സൈറണുകൾ മുഴങ്ങും…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലേർട്ട് പിൻവലിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. നിലവിൽ 10 ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്.

ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലുമണിയ്ക്ക് ഇടുക്കി, വയനാട് ജില്ലകളിൽ സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായാണ് സൈറണുകൾ മുഴങ്ങുന്നത്.

Related Articles

Back to top button