സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം.. നഴ്സിന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്…

kottayam accident nurse died

സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. ളായിക്കാട് ബൈപ്പാസ് റോഡിലായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) അണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ലിനു, രണ്ടു ദിവസത്തെ അവധിക്കെത്തിയതാണ് .അമ്മയുമായി മാന്നാറിലുളള ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Related Articles

Back to top button