ചന്ദ്രബോസ് വധക്കേസ്…പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് സർക്കാർ സുപ്രീം കോടതിയില്‍ വ്യക്തമാക്കി…

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ അപ്പീലിനെതിരെ സര്‍ക്കാര്‍. നിഷാം ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. നിഷാമിനെതിരെ ഏഴ് ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ജയിലില്‍ മോശമായാണ് ഇയാൾ പെരുമാറുന്നതെന്നും അഭിപ്രായപ്പെട്ടു. അതേസമയം ഏപ്രില്‍ ഒന്നിനകം സത്യവാങ്മൂലം നല്‍കാന്‍ കോടതി നിർദ്ദേശിച്ചു.

2015 ജനുവരി 29നാണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. തൃശ്ശൂരിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ പ്രതി നിഷാം കാർ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗേറ്റ് തുറക്കാൻ വൈകിയതിലെ പകയാണ് കൊലയ്ക്ക് കാരണമായത്. അതേസമയം നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നേരത്തെ സുപ്രീം കോടതിയിൽ എത്തിയിരുന്നു.

Related Articles

Back to top button