അമ്പലപ്പുഴയില്‍ എച്ച് സലാം ജയിക്കാനും തോല്‍ക്കാനും സാധ്യത…

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ശ്രദ്ധ നേടിയ മണ്ഡലമായ അമ്പലപ്പുഴയില്‍ ജയിക്കാനും തോല്‍ക്കാനുമുള്ള സാധ്യത പങ്കുവെച്ച് സിപിഐഎം. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയത് രണ്ടു കണക്കുകളാണ്. സിപിഐഎം സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ എച്ച് സലാം 3800ല്‍ പരം വോട്ടുകള്‍ക്ക് ജയിക്കുകയോ, 1800 വോട്ടുകള്‍ക്ക് പിന്നില്‍ പോവുകയോ ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന ജി സുധാകരന് സിപിഐഎമ്മില്‍ നിന്ന് രാജിവെച്ച് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മണ്ഡലമാണ് അമ്പലപ്പുഴ. വലിയ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കാണ് ഈ കൂടുമാറ്റം വഴിവെച്ചിരുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി വോട്ടുകള്‍ വിഭജിക്കപ്പെടുമോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, അമ്പലപ്പുഴയില്‍ ബിജെപി വോട്ടുകള്‍ കണക്കാക്കാന്‍ കഴിയാത്തതിനാലാണ് രണ്ട് കണക്കുകള്‍ കൈമാറിയിരിക്കുന്നത്. അരുണ്‍ അനിരുദ്ധന് ആണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.



