മധ്യബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി.. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത..
മധ്യബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകൾക്ക് ഇന്ന് യെല്ലോ അലേർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ഏഴ് ദിവസം നേരിയ മഴ തുടരും. ഇന്നും 13,17,18 തീയതികളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.