ചാമ്പ്യൻസ് ട്രോഫി…ഇന്ന് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക പോരാട്ടം…

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക സൂപ്പര്‍ പോരാട്ടം. ആദ്യ മത്സരം ജയിച്ചെത്തുന്ന ഇരു ടീമുകളും ജയം തുടരാനാണ് ഇറങ്ങുക. റാവല്‍പിണ്ടിയില്‍ ഉച്ചയ്ക്ക് 2.30 മുതലാണ് മത്സരം.
ആദ്യ മത്സരത്തില്‍ മുന്നൂറിന് മുകളില്‍ സ്കോര്‍ ചെയ്ത രണ്ട് ടീമുകളാണ് ഓസ്രേലിയും ദക്ഷിണാഫ്രിക്കയും. ഇംഗ്ലണ്ടിന്‍റെ കൂറ്റന്‍ സ്കോര്‍ മറികടന്നെത്തുന്ന ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാന്‍റെ അട്ടിമറിമോഹങ്ങള്‍ തകര്‍ത്തെത്തുന്ന ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്ലാസിക് പോരാട്ടത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തോറ്റ് ചാംപ്യന്‍സ് ട്രോഫിക്കെത്തിയ ഓസീസ് ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡ് ചേസ് നടത്തിയാണ് ജയിച്ചു തുടങ്ങിയത്.

Related Articles

Back to top button