ചാമ്പ്യൻസ് ട്രോഫി… ഇന്ത്യൻ ടീമില്‍ നിന്ന് യുവതാരത്തെ ഒഴിവാക്കിയതിനെതിരെ ആശ്വിന്…
Champions Trophy... Ashwin against the exclusion of the young player from the Indian team...
ചാമ്പ്യൻസ് ട്രോഫി ടീമില്‍ നിന്ന് യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ഒഴിവാക്കി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്താനുള്ള സെലക്ടര്‍മാകുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ആര് അശ്വിന്. ചാമ്പ്യൻസ് ട്രോഫി ടീമില്‍ എന്തിനാണ് അഞ്ച് സ്പിന്നര്‍മാരെന്ന് അശ്വിന് യുട്യൂബ് വീഡിയോയില്‍ ചോദിച്ചു.
ചാമ്പ്യൻസ് ട്രോഫി പ്രാഥമിക സ്ക്വാഡിലുണ്ടായിരുന്ന യശസ്വി ജയ്സ്വാളിനെ മാറ്റി വരുണ്‍ ചക്രവര്‍ത്തിയെയും പരിക്കേറ്റപേസര് ജസ്പ്രീത് ബുമ്രക്ക് പകരം ഹര്‍ഷിത് റാണയെയും ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പായിരിക്കെ പിന്നെ എങ്ങനെയാണ് വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തുകയെന്ന് അശ്വിന് ചോദിച്ചു. ദുബായിലെ പിച്ചുകള്‍ സ്പിന്നര്‍മാരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ അഞ്ച് സ്പിന്നര്‍മാരുമായി ചാമ്പ്യൻസ് ട്രോഫി കളിക്കാന്‍ പോകുന്നത്.