ഭീതി വിതച്ച് ചക്കക്കൊമ്പൻ….രണ്ട് വീടുകൾ തകർത്തു….
Chakkakomban spread fear and destroyed two houses.
ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ കാട്ടാന രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് തകർത്തത്. പുലർച്ചെയാണ് സംഭവമുണ്ടായത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും, ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻവശവുമാണ് തകർത്തത്. വീടുകളിലുണ്ടായിരുന്നവർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്ത് വ്യാപകമായി കൃഷി നാശിപ്പിക്കുകയും ചെയ്തു.